Wednesday, March 16, 2011

ഫിലോസഫി

ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട്‌ ഉദേശിക്കുന്നത് ജീവിതം ,അറിവ്‌ ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ്‌ ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്. കാര്യങ്ങളുടെ മൌലിക പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടുന്നു എന്നാണ് ഇത് മറ്റു പഠന മേഘലയില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ പ്രധാന കാര്യം വ്യവസ്ഥാപിതമായ സമീപനമാണ് ഓരോരോ ഘടഘങ്ങളിലും അവലംബിക്കേണ്ടത് എന്നതാണ്. ഈ വ്യവസ്ഥാപിതമായ സമീപനത്തെ നഷ്ടപ്പെടുത്തുംപോഴാണ് ഒരു ചിന്താ പ്രസ്ഥാനം വഴി തെറ്റുന്നത്. അവര്‍ക്ക് ഫിലോസഫി പിഴക്കുന്നു. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് അവര്‍ വിഘാതമാകുന്നതു അവര്‍ തന്നെ പലപ്പോഴും അറിയാതെ പോകുകയും ചെയ്യുന്നു.

Thursday, March 10, 2011

വഹ്ഹാബിസം: പിഴവ്‌ എവിടുന്ന് തുടങ്ങുന്നു?

അധികം പഠിക്കാതെ തന്നെ കാട് കയറി ചര്‍ച്ച ചെയ്യുന്ന ഒരു മുജാഹിദിനെ സമ ചിത്തത വീണ്ടെടുക്കാന്‍ പ്രേരിപ്പിക്കുക .
പിന്നെ പറഞ്ഞു കൊടുക്കാം “ നിനക്കറിയോ നിന്റെ നേതാക്കള്‍ പറയുന്ന ആദര്‍ശത്തെ ക്കുറിച്ച് , വഹ്ഹാബിസത്തിന്റെ തൌഹീദിനെ ക്കുറിച്ച് അല്ലാഹുവില്‍ അവര്‍ക്കുള്ള വിശ്വാസം എന്താന്നറിയോ നിനക്ക് , അവരോ അത് കൊണ്ടു മുര്‍ത്തദ്ദ് ആയി എനി നീയും അതിലേക്കു തന്നെ വന്നു ചാടണോ ?!!!
കോവണി പ്പടി യില്‍ കയറുന്ന പോലെ കയറുന്ന , ഇറങ്ങുന്ന അല്ലാഹുവിലാണ് അവന്റെ വിശ്വാസം അവന്റെ “അല്ലാഹുവിനു” മുഖവും കൈകാലുകളും മറ്റു അവയവങ്ങളുമുണ്ട്. അത്തരം ഒരു അല്ലാഹുവില്‍ മുഉമിനീങ്ങള്‍ ക്ക് വിശ്വസിക്കാന്‍ കഴിയുമോ ? നീ അതിനെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അങ്ങിനെ കയ്യും കാലും അല്ലാഹുവില്‍ ആരോപിക്കുന്നവരെ മുശബ്ബിഹത് എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത് അറിയുമോ നിനക്ക് ,അവര്‍ ഇസ്ലാമിക വ്ര്‍ത്തത്തില്‍നിന്നും പുറം കടന്നവരാണ് ........അറിയുമോ ഇതൊക്കെ ...
ഖുര്‍ആനും സുന്നത്തും ഓതി കുറെ വാചാടോപങ്ങള്‍ നടത്തുന്നത് കൊണ്ട് മാത്രം അവരുടെ പിന്നാലെ പോകണ്ട –ആ പോക്ക് നരകത്തിലേകാണു. ചേകനൂരും ഖാദിയാനിയും ഇഖ്വാനിയും ഒക്കെ ഓതുന്നത് ഖുര്‍’ആന്‍ തന്നെ പക്ഷെ നല്ലതിനല്ലന്നു മാത്രം.
തിരുകേശത്തെ ചൊല്ലിയുള്ള തര്‍ക്കവും ഇസ്തിഗാസയും ,തവസ്സുലുമൊക്കെ ചര്‍ച്ചയുമൊക്കെ പിന്നെ പോരെ .....ആദ്യം നിന്റെ അല്ലാഹുവിലുള്ള വിശ്വാസം ശരിപ്പെടുത്തി വാ .. വിശ്വാസശാസ്ത്ര പണ്ഡിതര്‍ രചിച്ച അഖീദയുടെ കിതാബ് നോക്കി മുസ്ലിമീങ്ങളുടെ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പടിക്ക് , അങ്ങിനെ തൌഹീദ് മനസ്സിലാക്ക് എങ്കില്‍ നിന്റെ സര്‍വ പ്രശ്നങ്ങളും തീരും ..എന്നിട്ടായിക്കൂടെ  നിന്റെ ഈ വക കാര്യങ്ങളില്‍ ഇടപെട്ടുള്ള അതിക പ്രസംഗം .....
. അവസരത്തിലോ അനവസരത്തിലോ നോക്കാതെ ഖുര്‍ആനും സുന്നത്തും ഓതി നടക്കുകയല്ല വേണ്ടത് . ക്ഷമയോടെ കാര്യങ്ങള്‍ പഠിച്ചവരെ സമീപിച്ചു പഠിക്കാനുള്ള ശ്രമം തുടരൂ  ..