Wednesday, March 16, 2011

ഫിലോസഫി

ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട്‌ ഉദേശിക്കുന്നത് ജീവിതം ,അറിവ്‌ ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ്‌ ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്. കാര്യങ്ങളുടെ മൌലിക പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടുന്നു എന്നാണ് ഇത് മറ്റു പഠന മേഘലയില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ പ്രധാന കാര്യം വ്യവസ്ഥാപിതമായ സമീപനമാണ് ഓരോരോ ഘടഘങ്ങളിലും അവലംബിക്കേണ്ടത് എന്നതാണ്. ഈ വ്യവസ്ഥാപിതമായ സമീപനത്തെ നഷ്ടപ്പെടുത്തുംപോഴാണ് ഒരു ചിന്താ പ്രസ്ഥാനം വഴി തെറ്റുന്നത്. അവര്‍ക്ക് ഫിലോസഫി പിഴക്കുന്നു. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് അവര്‍ വിഘാതമാകുന്നതു അവര്‍ തന്നെ പലപ്പോഴും അറിയാതെ പോകുകയും ചെയ്യുന്നു.

No comments: